“അറിവ് നന്മക്ക് ഒരുമക്ക് ” ഇസ് ലാഹി സെൻറർ ദ്വൈമാസ കാന്പയിൻ

“അറിവ് നന്മക്ക് ഒരുമക്ക് ” ഇസ് ലാഹി സെൻറർ ദ്വൈമാസ കാന്പയിൻ

കുവൈത്ത് സിറ്റി. കുവൈത്ത് കേരള ഇസ് ലാഹി സെൻറർ “അറിവ് നന്മക്ക് ഒരുമക്ക്” എന്ന തലക്കെട്ടിൽ ഓഗസ്റ്റ് 4 മുതല് ഔക്ടോബര് 6 വരെ ദ്വൈമാസ കാന്പയിൻ സംഘടിപ്പിക്കുന്നു. കാന്പയിന് പ്രഖ്യാപന സമ്മേളനം ഓഗസ്റ്റ് 4 വെള്ളിയാഴ്ച വൈകുന്നേരം അബ്ബാസിയ കമ്യൂണിറ്റി ഹാളിൽ  സംഘടിപ്പിക്കുമെന്ന് സെൻറർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. കാന്പയിൻ പ്രഖ്യാപനം എം.എസ്.എം കേരള മുൻ പ്രസിഡണ്ട് ബഹു. ത്വൽഹത് സ്വലാഹി നിർവഹിക്കുന്നതാണ്. കാന്പയിൻറെ ഭാഗമായി വിവിധ പ്രബോധന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഫർവാനിയ കേന്ദ്ര ഓഫീസിൽ ചേർന്ന പ്രവർത്തക സമിതി യോഗം രൂപം നൽകി. പരിപാടിയുടെ വിജയത്തിനായി പി.എൻ. അബ്ദുൽ ലത്തീഫ് മദനി ചെയർമാനും ടി.പി .അബ്ദുല്‍ അസീസ്‌ ജനറൽ കണ് വീനറുമായി ഒരു സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ മറ്റു ഭാരവാഹികളായി  കണ്‍വീനർമാര്‍ - സുനാഷ് ശുക്കൂര്‍, അബ്ദുല്‍ അസീസ്‌ നരക്കോട്, അബ്ദുസ്സലാം .എന്‍.കെ, പ്രോഗ്രാം -: മുഹമ്മദ്‌  ഫൈസാദ് സ്വാലാഹി, സമീര്‍ അലി, ശമീര്‍മദനി, പബ്ലിസിറ്റി -; ഷാജു പൊന്നാനി, സഫറുദീന്‍ ഫൈഹ, നജ്മല്‍ ഹംസ, വെന്യൂ -: ഹാറൂണ് അബ്ദുല്‍ അസീസ്‌, റഫീക്ക് കണ്ണൂക്കര, മുസ്തഫപാടൂര്‍, പബ്ലിക്ക് റിലേഷന്‍ -:മുഹമ്മദ് അസ് ലം കാപ്പാട്,അനിലാല്‍ ആസാദ്, സ്വലിഹ് ഖൈത്താൻ, കാന്പയിൻ ലഖുലേഖ കിറ്റ് – സുബിന്‍ ജഹറ, ഹഫീസ് അലി, മുസ്തഫ സഖാഫി അല്‍ കാമിലി, ഫുഡ്‌ & റിഫ്രെഷ്മെന്റ്റ്- അബ്ദുൽ ലത്തീഫ് കാപ്പാട്, ഷഫീക്ക് ആലിക്കുട്ടി, മുസ്തഫ ഫര്‍വാനിയ, ലൈറ്റ്&സൌണ്ട് – ഹബീബ് , അബ്ദുല്‍ബാരി, പ്രൈസ് – അര്‍ഷദ് ഹവല്ലി, അന്‍സാരി സിറ്റി, വളണ്ടിയര്‍ - അബ്ദുല്‍മജീദ്‌ കെ.സി, കുഞ്ഞബ്ദുള്ള പേരാമ്പ്ര, ട്രാന്‍സ്പോര്‍ട്ട് – അബൂബക്കര്‍ കോയ, ജാഫർ കൊടുങ്ങല്ലൂർ എന്നിവരെ തെരഞ്ഞെടുത്തു. കാന്പയിൻറെ ഭാഗമായി  പ്രഖ്യാപന സമ്മേളനം, “ഒരേ ഒരു ഇൻഡ്യ ഒരൊറ്റ ജനത” എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം, ഏരിയാ തല സമ്മേളനങ്ങൾ, ഖുർആൻ സെമിനാർ, ഏകദിന പഠന കേന്പ്, ബാച്ചിലേഴ്സ് മീറ്റ്, ഖുർആൻ പഠിതാക്കളുടെയും കുടുംബങ്ങളുടെയും സംഗമം, ഹദീസ് പഠനം, ക്വിസ് മത്സരം, ജനസന്പർക്ക പരിപാടികൾ, കിറ്റ് വിതരണം, പ്രീ ഇസ്കോണ് മീറ്റ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.  ഇസ് ലാഹി സെൻറർ പ്രസിഡൻറ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ  ടി.പി. അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.