സാൽമിയ ഇസ് ലാഹി സെൻറർ ഇഫ്താർ സംഗമം

സാൽമിയ ഇസ് ലാഹി സെൻറർ ഇഫ്താർ സംഗമം

കുവൈറ്റ്. കുവൈത്ത് കേരള ഇസ് ലാഹി സെൻറർ സാൽമിയ യൂനിറ്റിൻറെ ആഭിമുഖ്യത്തിൽ ജൂണ്  4  ഞായറാഴ്ച  (Today) വൈകുന്നേരം  6  മണിക്ക് ഇഫ്താർ സംഗമം സംഘടിപ്പിക്കുമെന്ന് സെൻറർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. സാൽമിയ അമ്മാൻ സ്ട്രീറ്റിൽ അൽ റാഷിദ് ഹോസ്പിറ്റലിന് എതിർവശത്തുള്ള മലയാള ഖുത്ബ നടക്കുന്ന മസ്ജിദ് ലത്തീഫ അൽ നിമിഷിൽ വെച്ച് നടക്കുന്ന സംഗമത്തിൽ ‘പാപ പരിഹാരങ്ങൾ’ എന്ന വിഷയത്തിൽ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ യുവ പ്രഭാഷകൻ ത്വൽഹത് സ്വലാഹി (ജാമിഅ അൽ ഹിന്ദ് ) ക്ലാസെടുക്കുന്നാണ്. തുടർന്ന് സമൂഹ നോന്പുതുറ സംഘടിപ്പിച്ചിട്ടുണ്ടെന്നും പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും പത്രക്കുറിപ്പിൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക്  97557018, 99120463,97686620 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.