വിന്റർ പിക്നിക് സംഘടിപ്പിച്ചു

വിന്റർ പിക്നിക് സംഘടിപ്പിച്ചു

കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ കീഴിൽ അബ്ബാസിയ്യ മദ്രസ്സ PTA കമ്മിറ്റി ജനുവരി 1 തിങ്കൾ രാവിലെ 8:30 മുതൽ വൈകുന്നേരം 4:30 വരെ മദ്രസയിൽ പഠിക്കുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് കൊണ്ട് വിന്റർ പിക്നിക്മുത് ല*യിൽ  വെച്ച് സംഘടിപ്പിച്ചു. കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്ക് വേണ്ടി അവരുടെ കലാ കായിക കഴിവുകളെ ഉത്തേജിപ്പിക്കുന്ന ഫുട്ബോൾ, ക്രിക്കറ്റ്, പാസ്സിംഗ് ബോൾ ഓട്ടം, ചാട്ടം,ഷൂട്ടൗട്ട്, തുടങ്ങി അവേഷകരമായ മത്സരങ്ങളും പ്രസംഗം, പാട്ട് ,സ്പോട്ട് ക്വിസ്സ് തുടങ്ങി കലാപരിപാടികളും  സംഘടിപ്പിച്ചു മത്സര വിജയികൾക്ക് ട്രോഫിയും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകി പ്രോഗ്രാമിൽ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വൈസ് പ്രസിഡൻറ് സക്കീർ കൊയിലാണ്ടി , ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ, എജുക്കേഷൻ സെക്രട്ടറി മെഹബൂബ് കാപ്പാട്, ദഅവാ സെക്രട്ടറി NK അബ്ദുസ്സലാം, ഹജ്ജ് ഉംറ സെക്രട്ടറി റഫീഖ് കണ്ണുക്കര തുടങ്ങിയവർ പങ്കെടുത്തു മദ്രസ സദർ സമീർ മദനി സ്വതവും PTA പ്രസിഡന്റ് ഫാറൂഖ് ഹമദാനി അദ്ധ്യക്ഷതയും വഹിച്ചു.അബ്ദുൽ അസീസ് നരക്കോട് നന്ദിയും പറഞ്ഞു. ഷമീർ മദനി മുഹമ്മദ് ഫൈസാദ് സ്വലാഹി നിമിൽ ഇസ്മായിൽ  ഫഹദ് ഹാഷിം തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു ഫഹാഹീൽ, സാൽമിയ, ഫർവാനിയ, ജഹറ ഇസ് ലാഹി മദ്രസകളുടെ PTA ജനുവരി ഒന്നിന് ജഹറ മദീനത്തുൽ ഹുജാജിലുള്ള ടെൻറുകളിലേക്ക് സംഘടിപ്പിച്ച വിന്റർ പിക്നിക് രക്ഷിതാക്കൾക്ക് പുതിയ അനുഭവമായി.പിക്നികിന്റെ ഭാഗമായി ഉച്ചക്ക് ശേഷം നടന്ന ഓരോ മദ്രസകളുടെയും പ്രത്യേക പരിപാടികൾ നടന്നു.ഫർവാനിയ, ജഹറ മദ്രസകളുടെ പരിപാടിയിൽ രക്ഷിതാക്കളും കുട്ടികളും അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. ഖുർആൻ പാരായണം, ഇസ് ലാമിക ഗാനം, സംഘഗാനം, പ്രസംഗം, ഇസ് ലാമിക് ക്വിസ് തുടങ്ങി പരിപാടികൾ സംഘടിപ്പിച്ചു. ജഹറ പി.ടി.എ പ്രസിഡന്റ് ഫാസിൽ, ഫർവാനിയ പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുറഹ് മാൻ നന്തി എന്നിവർ  പ്രസീസിയം അലങ്കരിച്ചു.അബ്ദുസ്സലാം സ്വലാഹി, സാലിഹ് സുബൈർ, ഷഫീഖ് മോങ്ങം എന്നിവർ പരിപാടികൾ കോഡിനേറ്റ് ചെയ്തു. പെൺകുട്ടികളുടെയും സ്ത്രീകളുടെയും പരിപാടികൾ ഫർവാനിയ മാതൃസഭ പ്രസിഡന്റ് സീനത്ത്, കിസ് വ അസിസ്റ്റന്റ് വിദ്യാഭ്യാസ സെക്രട്ടറി ഷബീബ, മദ്രസ ടീച്ചർ ഫെറിൻ നിയന്ത്രിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.