പഠന ക്ലാസ്സും സമൂഹ നോന്പുതുറയും സംഘടിപ്പിക്കുന്നു

പഠന ക്ലാസ്സും സമൂഹ നോന്പുതുറയും സംഘടിപ്പിക്കുന്നു

സാൽമിയ. കുവൈത്ത് കേരള ഇസ് ലാഹി സെൻറർ സാൽമിയ യൂനിറ്റിൻറെ ആഭിമുഖ്യത്തിൽ റമദാനിൽ എല്ലാ ദിവസവും പഠനക്ലാസ്സും സമൂഹ നോന്പുതുറയും  സംഘടിപ്പിച്ചതായി സെൻറർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. സാൽമിയ അമ്മാൻ സ്ട്രീറ്റിൽ അൽ റാഷിദ് ഹോസ്പിറ്റലിന് എതിർവശത്തുള്ള മലയാള ഖുത്ബ നടക്കുന്ന മസ്ജിദ് ലത്തീഫ അൽ നിമിഷിൽ സെൻറർ പ്രസിഡൻറ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഒന്നാമത്തെ നോന്പിൻറെ ക്ലാസെടുത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള നോന്പിൻറെ എല്ലാ ദിവസവും  വൈകിട്ട് 6 മണിക്ക് പ്രമുഖ പണ്ഡിതരും പ്രഭാഷകരും വിവിധ വിഷയങ്ങളിൽ ക്സാസുകളെടുക്കുന്നതാണ്. കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിൻറെ പ്രത്യേക അനുമതിയോടെയും ബൈത്തുസ്സകാത്ത്, ജംഇയ്യത്ത് ഇഹ് യാഉത്തുറാസ്, മസ്ജിദ് ലത്തീഫ അൽ നിമിഷ് എന്നിവയുടെ  സഹകരണത്തോടെയുമാണ് പഠന ക്ലാസും നോന്പുതുറയും സംഘടിപ്പിച്ചിട്ടുള്ളത്. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സ്ത്രീകൾക്ക് പ്രത്യക സൌകര്യമേർപ്പെടുത്തിയതായും പത്രക്കുറിപ്പിൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 975570189912046397686620 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.