ക്വിസ് മത്സര വിജയികൾ

ക്വിസ് മത്സര വിജയികൾ

സാൽമിയ : കുവൈത്ത് കേരള ഇസ് ലാഹി സെൻററിന് കീഴിൽ അമ്മാൻ സ്ട്രീറ്റിൽ അൽ റാഷിദ് ഹോസ്പിറ്റലിന് എതിർവശത്തുള്ള മലയാള ഖുത്ബ നടക്കുന്ന ലത്തീഫ അൽ നിമിഷിൽ റമദാനിലെ എല്ലാ ദിവസവും സംഘടിപ്പിച്ച പഠനക്ലാസ്സിൻറെയും  സമൂഹ നോന്പുതുറയുടെയും ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.  മുഹമ്മദ് ശരീഫ്, അബ്ബാസ്, അജിനാസ്, ഹാഷിം, ഫരീദ, റജീന, ജെസീത,നാജിയ, നസീല, റോഷ്നി, വാരിസ, സൽമ അലി, അറഫാന, ശസ അമീൻ എന്നിവരാണ് വിജയികളായത്. പരിശുദ്ധ റമാദാനും ഖുർആനും അടിസ്ഥാനമാക്കിയായിരുന്നു ക്വിസ് മത്സരം സംഘടിപ്പിച്ചത്. വിജയികൾക്ക് മസ്ജിദ് നിമിഷ് ഖത്വീബ് പി.എൻ.അബ്ദുറഹ് മാൻ, ബൈത്തുസകാത് പ്രതിനിധി ഐമൻ  എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.