കെ.കെ.ഐ.സി. പുതിയ കേന്ദ്രകമ്മിറ്റി നിലവിൽ വന്നു

കെ.കെ.ഐ.സി. പുതിയ കേന്ദ്രകമ്മിറ്റി നിലവിൽ വന്നു

ഖുർതുബ: കുവൈത്ത് കേരളാ ഇസ്'ലാഹീ സെന്ററിന്റെ അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ കേന്ദ്രകമ്മിറ്റി നിലവിൽ വന്നു. വെള്ളിയാഴ്ച ഖുർതുബ ജംഇയ്യത്തു ഇഹ്'യാഉതുറാസുൽ ഇസ്'ലാമി ഓഡിറ്റോറിയത്തിൽ ചേർന്ന പുതിയ കേന്ദ്രകൗൺസിൽ യോഗം പി.എൻ.  അബ്ദുൽ ലതീ മദനിയെ പ്രസിഡന്റായും സുനാഷ് ശുകൂറിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് സകീർ കെ.എ. സെക്രട്ടറിമാരും അസിസ്റ്റന്റ് സെക്രട്ടറിമാരും: കെ.സി. അബ്ദുൽ ലത്തീഫ്, ജലാലുദ്ദീൻ മൂസ (ഫിനാൻസ്), സ്വാലിഹ് സുബൈർ, സ്വാലിഹ് ഇബ്റാഹീം (ഓർഗനൈസിങ്), എൻ.കെ. അബ്ദുസ്സലാം, അശ്റഫ് എകരൂൽ (ദഅവ), സമീർ അലി എകരൂൽ, സുബിൻ യൂസുഫ് (ഖുർആൻ ലേണിങ്), ഹാറൂൻ അബ്ദുൽ അസീസ്, ഹഫീസ് അലി (സോഷ്യൽ വെൽഫയർ), മഹ്ബൂബ് കാപ്പാട്,  അബ്ദുൽ ജലീൽ തറയിൽ (വിദ്യാഭ്യാസം), അബ്ദുൽ അസീസ് നരക്കോട്, മുഹമ്മദ് നജീബ് കെ.സി. (പബ്ലിക് റിലേഷൻ), ഷബീർ നന്തി, സാജു ചെംനാട് (ക്രിയേറ്റിവിറ്റി), റഫീക്ക് അബൂബക്കർ, നജ്മൽ ഹംസ (ഹജ്ജ്, ഉംറ), ടി.പി. അൻവർ, മുസ്തഫ പാടൂർ (പബ്ലിക്കേഷൻ), ഹബീബ് പി.കെ, അനിലാൽ ആസാദ് (വിസ്ഡം റൂട്‌സ്),  ഇംതിയാസ് എൻ.എം, സഊദ് ബിൻ കരീം (ഐ.ടി.), ഷാജു പൊന്നാനി, സിദ്ദീഖ് ഫാറൂഖി (പബ്ലിസിറ്റി). അൻവർ കാളികാവ്, മുജീബുറഹ്മാൻ എൻ.സി, അമീൻ അബ്ദുൽ അസീസ് എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. നേരത്തെ നടന്ന മുൻ കേന്ദ്രകൗൺസിലിന്റെ സമാപനയോഗത്തിൽ കെ.എ. സകീർ വാർഷിക പ്രവർത്തന റിപ്പോർട്ടും കെ.സി. അബ്ദുൽ ലത്തീഫ് സാമ്പത്തിക റിപ്പോർട്ടും  രിസ്'വിൻ ഓഡിറ്റ് റിപ്പോർട്ടും സ്വാലിഹ് സുബൈർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.