കെ.കെ.ഐ.സി ഇസ്‌ലാമിക് കോൺഫറൻസ് പ്രഖ്യാപനം

കെ.കെ.ഐ.സി ഇസ്‌ലാമിക് കോൺഫറൻസ് പ്രഖ്യാപനം

കുവൈത്ത്  കേരളാ  ഇസ്‌ലാഹീ സെന്റർ ഫെബ്രുവരി അവസാനവാരം  സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് കോൺഫറൻസിന്റെ പ്രഖ്യാപന പൊതുയോഗം ഡിസംബർ 29 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സാൽമിയ പ്രൈവറ്റ് എജ്യുക്കേഷൻ കോംപ്ളക്സിനു സമീപമുള്ള  മസ്ജിദ്  വുഹൈബിൽ  വെച്ച്  സംഘടിപ്പിക്കുന്നു .മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ്  (എം.എസ്.എം) സംസ്ഥാന വൈസ് പ്രസിഡന്റ്  അഷ്‌ക്കർ സലഫി  ഒറ്റപ്പാലം മുഖ്യപ്രഭാഷണം നിർവഹിക്കും. കുവൈത്തിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ സംബന്ധിക്കും.