കുവൈത് കേരള ഇസ്‌ലാഹീ സെന്റർ സായാഹ്‌ന പഠന കേമ്പ്‌ സംഘടിപ്പിക്കുന്നു

കുവൈത് കേരള ഇസ്‌ലാഹീ സെന്റർ സായാഹ്‌ന പഠന കേമ്പ്‌ സംഘടിപ്പിക്കുന്നു

കുവൈത് കേരള ഇസ്‌ലാഹീ  സെന്റർ  ദഅവാ  വിഭാഗത്തിന്റെ  ആഭി മുഖ്യത്തിൽ  ഇന്ന്  (വെള്ളിയാഴ്ച) ജനുവരി 26ഫർവാനിയ  ബ്ലോക്ക്  ഒന്നിലെ നെസ്റ്റോ  സൂപ്പർമാർക്കറ്റിനു  സമീപത്തുള്ള  മസ്ജിദ് മൂളിയിൽ  വെച്ച്  സായാഹ്‌ന പഠന  കേമ്പ് (തര്ബിയത്  കേമ്പ്) സംഘടിപ്പിക്കുന്നു. വൈകുന്നേരം 5.30നു ആരംഭിക്കുന്ന കേമ്പിൽ ഖുർആൻ പാരായണപഠന ക്ലാസ്സ്  ഷഫീഖ്  മോങ്ങം, ഹദീസ് പഠനം - അഷ്‌ക്കർ സ്വലാഹി,  ചരിത്ര വിശദീകരണം അബ്ദുസ്സലാം സ്വലാഹി, ഇസ്‌ലാമിക അനുഷ്ഠാന പഠനക്ലാസ്സ് - മുസ്തഫ സഖാഫി, എന്നിവരും  വിശ്വാസിയുടെ വീട്  എന്ന വിഷയത്തിൽ  അഷ്‌റഫ് ഏകരൂലും, ചൂഷണ മുക്തമായ വിശ്വാസം എന്ന വിഷയത്തിൽ പി.എൻ.അബ്ദുൽലത്തീഫ്  മദനിയും   സംസാരിക്കുന്നതാണ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയ കേമ്പിലേക്കു കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വാഹനസൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ  അറിയിച്ചു.