കുവൈത്ത് കേരള ഇസ്ലാഹീ സെന്റെറിന്റെ കീഴില്‍ ഈദ് നമസ്ക്കാരങ്ങള്‍ സംഘടിപ്പിക്കുന്നു

കുവൈത്ത് കേരള ഇസ്ലാഹീ സെന്റെറിന്റെ കീഴില്‍ ഈദ് നമസ്ക്കാരങ്ങള്‍ സംഘടിപ്പിക്കുന്നു

ഈദുല്‍ ഫിതര്‍ ദിനത്തില്‍ കുവൈത്തിലെ പതിനൊന്ന് പള്ളികളില്‍ പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് കെ,കെ,ഐ,സി ഭാരവാഹികള്‍ അറിയിച്ചു . അബ്ബാസിയ ഗ്രാന്‍ഡ്‌ ഹൈപ്പെര്‍ മാര്‍ക്കറ്റിനു സമീപമുള്ള റാഷിദ്‌ അല്‍ഉദുവാനി പള്ളിയില്‍ അഷ്‌റഫ്‌ മദനി എകരൂലും , ഉമരിയ നാദി തളാമുന്‍ മസ്ജിദില്‍ സി,പി. അബ്ദുല്‍ അസീസും , ഹവല്ലി മസ്ജിദ് അന്‍വര്‍ രിഫായില്‍ നിസാര്‍ സ്വലാഹിയും, ജഹറ മലയാളം ഖുതുബ നടക്കുന്ന പള്ളിയില്‍ അബ്ദുസ്സലാം സ്വലാഹിയും , ഷര്‍ക്ക് മസ്ജിദ് അല്‍ ബഷര്‍ അല്‍ റൂമിയില്‍ ശമീര്‍ അലിയും , അഹമ്മദി മസ്ജിദ് ഉമര്‍ ബിന്‍ ഖതാബില്‍ മുസ്തഫ സഖാഫിയും , മങ്കഫ് മലയാളം കുതുബ നടക്കുന്ന പള്ളിയില്‍ അഷ്ക്കര്‍ സ്വലാഹിയും, ഖൈത്താന്‍ മസ്ജിദ് മസീദ് അല്‍ റഷീദിയില്‍ ഷബീര്‍ സലഫിയും, മെഹ്ബൂല മസ്ജിദ് നായിഫ് മിശാലില്‍ മുഹമ്മദ്‌ ഫൈസാദ് സ്വലാഹിയും , അബൂഹലീഫ മസ്ജിദ് ആയിഷയില്‍ സിദ്ധീക്ക് ഫാറൂക്കിയും , സാല്‍മിയ മസ്ജിദ് ലത്തീഫ അല്‍ നമിഷില്‍ പി.എന്‍. അബ്ദു റഹിമാനും പ്രാര്‍ഥനക്കും , തുടര്‍ന്ന് നടക്കുന്ന പെരുന്നാള്‍ പ്രഭാഷണത്തിനും നെതിര്‍ത്ഥം കൊടുക്കുന്നതാണ്. എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രതിയേക സൌകരിയം ഉണ്ടായിരിക്കുന്നതാണ് . നമസ്ക്കര സമയം രാവിലെ 5.05 നാണ് . വിശദ വിവരങ്ങള്‍ക്ക് 97895580 , 97240225, 97102365 , 90993775 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് .