കുടുംബ സംഗമവും കളിക്കൂടും

കുടുംബ സംഗമവും കളിക്കൂടും

കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ അബൂഹലീഫ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും കുട്ടികൾക്കായി കളിക്കൂടും സംഘടിപ്പിച്ചു. മഹ്ബൂല വസന്തഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അബ്ദുൽ സലാം സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ഹന അൻവർ, ഫാത്തിമത്ത് ഫാജ ഫൈസൽ എന്നിവരെയും  മറ്റു വിജയികളായ ഹാനി ശിഹാബ്, നഹാദ് അബ്ദുൽസലാം, മനാസ് റിയാസ്, ഉമർ നജീബ്, റശ ജാഫർ, ഫാത്തിമ നിംറ എന്നിവരെയും ആദരിച്ചു.  കുട്ടികളുടെ കലാവൈജ്ഞാനിക പരിപാടികൾക്ക് സാജു ചെമ്മനാട്, കെ.സി. മുഹമ്മദ് നജീബ്, ബാബു ശിഹാബ്, അൻവർ കാളികാവ് എന്നിവർ നേതൃത്വം നൽകി.  ഹിദാസ് കാട്ടിലപ്പീടിക അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ നഈഫ് മുഹമ്മദ്‌ പേരാമ്പ്ര സ്വാഗതവും സിദ്ദീഖ് ഫാറൂഖി നന്ദിയും പറഞ്ഞു.