ആയുധ വ്യാപാരം ഭീകരത സൃഷ്ടിക്കുന്നു.

ആയുധ വ്യാപാരം ഭീകരത സൃഷ്ടിക്കുന്നു.

ഫഹാഹീൽ:   ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി സാമ്രാജ്യത ശക്തികളുടെ  അതിര്‍ത്തികടന്നുള്ള ആയുധ വ്യാപാരവും കച്ചവടതാല്‍പര്യവും സംരക്ഷിക്കാന്‍  നിരപരാധികളായ യുവ സമൂഹത്തെ ഭീകരവാധികളായി ചിത്രീകരിക്കുകയാണെന്ന് ഫഹാഹീൽ ഗാലക്സി ഓഡിറ്റോറിയത്തിൽ  കെ   കെ ഐ സി  വിസ്ഡം ഗ്ലേബൽ ഇസ് ലാമിക് മിഷനു കീഴിൽ   സംഘടിപ്പിച്ചഭീകരവിരുദ്ധ സംഗമംഅഭിപ്രായപ്പെട്ടു. ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകരവിരുദ്ധ  പ്രവര്‍ത്തനങ്ങളുടെ  മറവില്‍  നിരപരാധികളെ വേട്ടയാടുന്നതും ജയിലിലില്‍  അകപ്പെടുന്നതും  ഒഴിവാക്കാന്‍ ഉത്തരവാദ പെട്ടവർ   കര്‍ശന നടപടി  സ്വീകരിക്കണം.തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെയുള്ള ബോധവല്‍ക്കരണം, നിരപരാധികളെ വേട്ടയാടപ്പെടുന്നത് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക, എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഇസ് ലാഹി സെന്റർ ഭീകര വിരുദ്ധ സംഗമവും ഡോക്യുമെന്റെറി പ്രദര്‍ശനവും സംഘടിപ്പിച്ചത്  സംഗമം ഇസ് ലാഹി സെന്റർ പ്രസിഡന്റ പിഎൻ അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു.   നിരപരാധികളായ ലക്ഷക്കണക്കിന് സ്ത്രീകളും  കുട്ടികളുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരതയുടെ പേരിൽ  വേട്ടയാടപ്പെടുന്നത്. യഥാര്‍ത്ഥ  ഭീകരവാദികള്‍ക്ക് വളര്‍ച്ചയുണ്ടാക്കാനാവശ്യമായ ഘടകങ്ങള്‍ സൃഷ്ടിക്കുകയും  അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നവര്‍തന്നെയാണ് എതിര്‍  കക്ഷികള്‍ക്കും പിന്തുണ നല്‍കി ഏറ്റുമുട്ടലിന് സാഹചര്യം ഒരുക്കുന്നത്.  ലോകത്ത് അനിയന്ത്രിതമായി വളര്‍ന്നുവരുന്ന ആയുധ കച്ചവടം അവസാനിപ്പിക്കുകയും,    ഇസ്ലാമിക പ്രമാണങ്ങളെയും സാങ്കേതിക പദങ്ങളേയും തെറ്റായി  വ്യാഖ്യാനിച്ച് മുസ്ലീം സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അതിക്രമം നടത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും   സംഗമം ആവശ്യപ്പെട്ടു  പ്രേംസൺ (ഒ ഐ സി സി ) ,  മുസ്തഫ  (കെ കെ എം എ ) , കെ സി മുഹമ്മദ് നജീബ് ( കെ കെ ഐ സി ) എന്നിവർ സംസാരിച്ചു. ഡോക്യുമെന്ററി പ്രകാശനം ഫ ദലുൽ ഹഖ് ഉമരി ഒ ഐ സി സി പ്രതിനിധി പ്രേം സൺ ന് നൽകി നിർവ്വ  ഹിച്ചു. സന്ദർശനാർത്ഥംകുവൈത്തിലെത്തിയ ഫ ദലുൽ ഹഖ് ഉമരി മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി സി പി അബ്ദുൽ അസീസ് , ഇംതിയാസ് എൻ എം എന്നിവർ പ്രസീഡിയം അലങ്കരിച്ചു. സെക്കീർ കെ എ സ്വാഗതവും  അൻസാർ കൊഴിലാണ്ടി നന്ദിയും പറഞ്ഞു.